കേരളം

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളില്‍ മരം വീണു; മുത്തച്ഛനൊപ്പം യാത്ര ചെയ്ത 4 വയസ്സുകാരന്‍ മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളില്‍ മരം വീണ് മുത്തച്ഛനൊപ്പം യാത്ര ചെയ്തിരുന്ന നാലു വയസ്സുകാരന്‍ മരിച്ചു. പറവൂര്‍ പുല്ലംകുളം റോഡില്‍ എസ് എന്‍ സ്‌കൂളിനു സമീപമുണ്ടായ അപകടത്തില്‍ സിജീഷ്-രേഷ്മ ദമ്പതിമാരുടെ ഏക മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പ്രദീപിന് (50) ഗുരുതര പരിക്കേറ്റു. ഇരുവർക്കുമൊപ്പമുണ്ടായിരുന്ന ഭാര്യ രേഖ (45) യ്ക്കും പരിക്കേറ്റിട്ടുണ്ട്. 

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. പ്രദീപിന് കഴുത്തിലും വയറിനും ഗുരുതര പരിക്കും തോളെല്ലിന് പൊട്ടലുമുണ്ട്. ഭാര്യ രേഖയുടെ കൈക്കാണ് പരിക്ക്. ഇരുവരെയും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അമ്മവീട്ടില്‍ നില്‍ക്കുകയായിരുന്ന അനുപം കൃഷ്ണയെ സ്‌കൂട്ടറില്‍ കൊണ്ടുവരികെയാണ് അപകടം. മരം വീണ് മൂവരും റോഡില്‍ തെറിച്ചുവീണു. അപകടസ്ഥലത്തു വച്ച് കുട്ടി കരഞ്ഞെങ്കിലും പെട്ടെന്ന് അബോധാവസ്ഥയിലായി. ആന്തരികാവയവങ്ങള്‍ക്കു പറ്റിയ ഗുരുതര പരിക്കായിരിക്കാം മരണ കാരണമെന്നാണ് നിഗമനം. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്