കേരളം

ഓക്‌സിജന്‍ കിട്ടാതെ പത്തനംതിട്ടയില്‍ രോഗി മരിച്ചു

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: ഓക്‌സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് രോഗി മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് 67 വയസുള്ള രാജന്‍ ആംബുലന്‍സില്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പനിയെ തുടര്‍ന്ന് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് തിരുവല്ല താലൂക്ക്ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍ റഫറന്‍സ് ചെയ്തിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് രോഗി മരിക്കുകയായിരുന്നെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു. തകഴിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാമെന്ന്  ബന്ധുക്കള്‍ പറഞ്ഞെങ്കിലും അതിന് ആംബുലന്‍സ് ഡ്രൈവര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ