കേരളം

വയലിൽ ഇറങ്ങിയതിന് ആദിവാസി കുട്ടികൾക്ക് ക്രൂരമർദ്ദനം: പ്രതി പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയലില്‍ ഇറങ്ങി എന്നാരോപിച്ച് ആദിവാസിക്കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വയൽ ഉടമയായ കേണിച്ചിറ രാധാകൃഷ്ണൻ  എന്നയാളാണ് പിടിയിലായത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

വയനാട് നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിയിൽ കഴിഞ്ഞദിവസമാണ് ആദിവാസിക്കുട്ടികൾക്ക് ക്രൂരമർദ്ദനമേറ്റത്. ഞാര്‍ നടാന്‍ ഒരുക്കിയ വയലില്‍ ഇറങ്ങിയെന്നാരോപിച്ചാണ് ആറും ഏഴും വയസ്സുള്ള കുട്ടികളെ രാധാകൃഷ്ണന്‍ മര്‍ദ്ദിച്ചത്. 

ശീമക്കൊന്നയുടെ കമ്പ് ഉപയോഗിച്ച് ദേഹത്തും കാലിലുമെല്ലാം മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ഇരയായ ഒരു കുട്ടി രണ്ടു തവണ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതാണ്. സംഭവത്തിൽ രാധാകൃഷ്ണനെതിരെ പട്ടികവര്‍ഗ അതിക്രമ നിയമം അടക്കം ചുമത്തി കേണിച്ചിറ പൊലീസ് കേസെടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

എകെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

നിര്‍ണായക പോരില്‍ കളി മറന്നു, ഡല്‍ഹിക്ക് വന്‍ തിരിച്ചടി; തുടരെ 5 ജയങ്ങളുമായി ബംഗളൂരു

വരും മണിക്കൂറിൽ ഈ 4 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത