കേരളം

പുരാതന കിണര്‍ വൃത്തിയാക്കുന്നതിനിടെ മൂര്‍ഖന്‍, വാവ സുരേഷ് എത്തി; പിന്നാലെ ലോക്കര്‍, അന്വേഷണവുമായി പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറാലുംമൂടില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ, പത്തിവിടര്‍ത്തി നിന്ന പാമ്പിനെ പിടികൂടി. വാവ സുരേഷിനെ സ്ഥലത്തെത്തിച്ചാണ് മൂര്‍ഖനെ പിടികൂടിയത്. ഇതിന് ശേഷം നടത്തിയ പരിശോധനയില്‍ കിണറില്‍ നിന്ന് ലോക്കറും കണ്ടെത്തി. 

ഓണാഘോഷത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന നെയ്യാര്‍ മേളയ്ക്ക് വേദിയായ ആറാലുംമൂട് കാളച്ചന്തയിലെ പൊട്ടക്കിണര്‍ വൃത്തിയാക്കിയപ്പോഴാണ് ഒരു ലോക്കറും മൂര്‍ഖന്‍ പാമ്പിനെയും കണ്ടെത്തിയത്. തിരുവിതാംകൂര്‍ രാജാവിന്റെ ഭരണകാലഘട്ടത്തില്‍ നിര്‍മിച്ചതായി പറയപ്പെടുന്ന കിണര്‍ ആണിത്.മൂര്‍ഖനെ കണ്ട് പകച്ചുനിന്ന പൊലീസ്, സഹായത്തിനായി വാവ സുരേഷിനെ വിളിച്ചു വരുത്തുകയായിരുന്നു.മൂര്‍ഖനെ പിടിച്ച വാവാ സുരേഷിനെ നാട്ടുകാര്‍ അനുമോദിക്കുകയും ചെയ്തു. 

അതിനുശേഷം പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ലോക്കര്‍ പുറത്തെടുത്തത്. എന്നാല്‍ ലോക്കറില്‍ നിന്ന് പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. ലോക്കറിനെ ചുറ്റിപറ്റി കൂടുതല്‍ അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. മോഷണമുതല്‍ ഉപേക്ഷിച്ചതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍