കേരളം

മടിക്കുത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; പത്തനംതിട്ടയിൽ കഞ്ചാവുമായി വീട്ടമ്മ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കഞ്ചാവുമായി വീട്ടമ്മ പൊലീസ് പിടിയിൽ. അനധികൃത വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അടൂർ ഏനാദിമംഗലം മാരൂർ വടക്കേ ചരുവിള വീട്ടിൽ ബാഹുലേയന്റെ ഭാര്യ സുജാത (57യാണ് അറസ്റ്റിലായത്. മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ ഇവരുടെ കൈയിൽ നിന്നു 250 ഗ്രാമിലധികം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. 

പത്തനാപുരത്തു നിന്ന് ഓട്ടോറിക്ഷയിൽ ശാങ്കൂരിലേക്കു വരുന്നതിനിടെയാണ് ഇവർ പിടിയിലായത്. കഞ്ചാവ് ചില്ലറ വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.‌ കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചു. 

സുജാതയുടെ മക്കളായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. സൂര്യലാൽ അനധികൃത കഞ്ചാവു വിൽപന, വധശ്രമം തുടങ്ങിയ പത്തിലധികം കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പാ നിയമ പ്രകാരം നാടു കടത്തപ്പെട്ടിരുന്നു. രണ്ടാമത്തെ മകൻ ചന്ദ്രലാൽ വധശ്രമ കേസിലുൾപ്പെട്ടയാളാണ്. ഇയാൾ പെൺകുട്ടിയെ ആക്രമിച്ച കേസിൽ കുറച്ചു ദിവസം മുൻപാണ് ജയിൽ മോചിതനായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍