കേരളം

പച്ചമുളകെടുക്കാൻ ചാക്കഴിച്ചപ്പോൾ ഉടുമ്പ്; കീഴടക്കിയത് ഏറെ പണിപ്പെട്ട്  

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പച്ചക്കറിക്കടയിൽ എത്തിച്ച പച്ചമുളക് ചാക്കിനുളളിൽ ഉടുമ്പിന്റെ കുഞ്ഞ്. കൊല്ലം അഞ്ചൽ ചന്തയിലെ അൻസാരി എന്നയാളുടെ കടയിലെത്തിച്ച ചാക്കിനുളളിലാണ് ഉടുമ്പ് ഒളിച്ചിരുന്നത്. അൻസാരിയും സുഹൃത്തുക്കളും ചേർന്ന് ഉടുമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി. 

തിരുവനന്തപുരത്ത് നിന്നാണ് അൻസാരിയുടെ കടയിൽ പച്ചമുളക് എത്തിച്ചത്. മുളകെടുക്കാൻ ചാക്കഴിച്ചപ്പോൾ ഉടുമ്പ് ചാടി റോഡിലേക്ക് പാഞ്ഞു. ഏറെ പണിപ്പെട്ടാണ് ഉടുമ്പിനെ പിടികൂടിയത്. 

ഉടുമ്പിനെ പിന്നീട് കുളത്തൂപ്പുഴ കട്ടളപ്പാറ വനമേഖലയിൽ തുറന്നുവിട്ടതായി അഞ്ചൽ വനംറേഞ്ച് ഓഫീസർ അറിയിച്ചു. ഉടുമ്പിന്റെ ആൺകുഞ്ഞാണിതെന്ന് വനപാലകർ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍