കേരളം

പ്ലസ്‌ വൺ: മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു; വ്യാഴാഴ്ച മുതൽ ക്ലാസ് തുടങ്ങും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലസ്‌ വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഹയർ സെക്കൻഡറിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അലോട്മെൻറ് ഫലം പ്രസിദ്ധീകരിച്ചത്. മൂന്നാമത്തെ അലോട്മെൻറിൽ കൂടുതൽ മെറിറ്റ് സീറ്റുകൾ ഉണ്ടെന്നാണ് വിവരം. 

കഴിഞ്ഞ രണ്ട് അലോട്മെൻറുകൾക്ക് ശേഷം പട്ടികവിഭാഗം ഒഴികെയുള്ള സംവരണ സീറ്റുകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും ജനറൽ സീറ്റായി പരിഗണിച്ചിട്ടുണ്ട്. വിവിധ സംവരണ സീറ്റുകളിൽ ഒഴിവുള്ളവ കൂടി ചേർത്താണ് അലോട്മെന്റ് പ്രസിദ്ധീകരിച്ചത്. മൂന്നാമത്തെ അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം തിങ്കളാഴ്ച ആരംഭിക്കും. 

22, 23, 24 തീയതികളിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാം. 25നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. https://hscap.kerala.gov.in/ വഴി വിവരങ്ങൾ അറിയാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?