കേരളം

വിഴിഞ്ഞത്തെ ജനങ്ങളുടെ ആശങ്ക ന്യായം; ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കാന്‍ തയ്യാര്‍: ജോസ് കെ മാണി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരെ നടക്കുന്ന സമരത്തെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. സമരം ചെയ്യുന്ന ജനങ്ങളുടെ ആശങ്ക ന്യായമാണ്. ആവശ്യമെങ്കില്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാന്‍ തയ്യാറാണ്. വിഴിഞ്ഞത്ത് തീരശോഷണം നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സമരം അവസാനിപ്പിക്കാനായി കഴിഞ്ഞദിവസം മന്ത്രി വി അബ്ദു റഹ്മാനുമായി ലത്തീന്‍ കത്തോലിക്ക സഭ നടത്തിയ ചര്‍ച്ച വിജയിച്ചിരുന്നില്ല. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ് സമരസമിതിയുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചാണ് മത്സ്യ തൊഴിലാളികള്‍ സമരം തുടരുന്നത്.

7 ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിലെ 5 ആവശ്യങ്ങള്‍ അംഗീകരിച്ചു. ഇവ സമയബന്ധിതമായി നടപ്പാക്കും. എന്നാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചു തീരശോഷണത്തെക്കുറിച്ചു പഠിക്കുക, മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി എന്നീ ആവശ്യങ്ങളില്‍ തീരുമാനമായില്ല.

ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസര മൊരുക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ചര്‍ച്ച തൃപ്തികരമായിരുന്നെങ്കിലും മുഴുവന്‍ ആവശ്യങ്ങളും നേടിയെടുക്കുന്നതു വരെ സമരം തുടരുമെന്ന് അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ