കേരളം

മലയാളത്തിൽ എഴുതി ജയിച്ച് ഇതര സംസ്ഥാനക്കാർ, വൻ ക്രമക്കേട്; ലേണേഴ്സ് ടെസ്റ്റിന് ഇന്നു മുതൽ ആർടി ഓഫിസിൽ എത്തണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായുള്ള ലേണേഴ്സ് ടെസ്റ്റിനായി ഇന്നു മുതൽ ആർടി ഓഫിസിൽ എത്തണം. ആർടി ഓഫിസുകളിലും സബ് ആർടി ഓഫിസുകളിലും എത്തി ഓൺലൈൻ വഴിയാണ് പരീക്ഷയെഴുതേണ്ടത്. ഓൺലൈൻ വഴിയുള്ള ലേണേഴ്സ് പരീക്ഷ വ്യാപക ക്രമക്കേടിന് കാരണമായെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി പഴയപോലെയാക്കിയത്. 

കോവിഡ് വ്യാപനത്തെ തുടർന്നാണ് ലേണേഴ്സ് പരീക്ഷ ഓൺലൈൻ വഴിയാക്കിയിരുന്നു. അതിനു പിന്നാലെയാണ് തട്ടിപ്പു നടന്നത്. ബം​ഗാളികൾ ഉൾപ്പടെയുള്ള ഇതരസംസ്ഥാന തൊഴിലാളികൾ ദിവസവും മലയാളത്തിൽ പരീക്ഷ എഴുതി പാസായപ്പോഴാണ് കള്ളത്തരം പുറത്തായത്. പരീക്ഷയെഴുതുന്നവർക്ക് വരുന്ന ഒടിപി നമ്പർ ഡ്രൈവിങ് സ്കൂളുകൾക്ക് നൽകും. ഇവർക്കു വേണ്ടി മറ്റാരെങ്കിലും പരീക്ഷ എഴുതി ജയിക്കുകയായിരുന്നെന്നും കണ്ടെത്തി. 

തുടർന്നാണ് ഓഫിസുകളിലേക്ക് പരീക്ഷ മാറ്റാൻ തീരുമാനിച്ചത്. സബ് ആർടി ഓഫിസുകളിൽ 46-60 പേർക്കും ആർടി ഓഫിസുകളിൽ 90 പേർക്കും പരീക്ഷ എഴുതുന്നതിനു സംവിധാനമൊരുക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍