കേരളം

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; കെ ആർ ജ്യോതിലാലിന് പൊതുഭരണ വകുപ്പിന്റെ പൂർണചുമതല; വേണുവിന് പിആർഡി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ ആർ ജ്യോതിലാലിനെ പൊതുഭരണ വകുപ്പിന്റെ പൂർണചുമതല നൽകി മാറ്റി നിയമിച്ചു. വനം വകുപ്പിന്റെ അധികച്ചുമതലയും നൽകി. കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് ​ഗതാ​ഗത വകുപ്പിന്റെ പൂർണ ചുമതല നൽകി. 

ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി വി വേണുവിന് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ചുമതല കൂടി നൽകി. ധന അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന് നികുതി, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പുകളുടെ ചുമതലയും കൈമാറി.വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ലയ്ക്കും എ പി എം മുഹമ്മദ് ഹനീഷിനും യഥാക്രമം കശുവണ്ടി വ്യവസായം, കയർ വ്യവസായം എന്നിവയുടെ അധികച്ചുമതല നൽകി.

ലാൻഡ് റവന്യു കമ്മിഷണർ കെ ബിജുവിന്  സ്ഥാനക്കയറ്റം നൽകി തുറമുഖ സെക്രട്ടറിയായി നിയമിച്ചു. സെക്രട്ടറി ഗ്രേഡിൽ സ്ഥാനക്കയറ്റത്തോടെയാണ് നിയമനം. സൈനിക ക്ഷേമം, റവന്യു (ദേവസ്വം) എന്നീ വകുപ്പുകളുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍