കേരളം

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്ന് മന്ത്രിമാര്‍; പിന്നോട്ടില്ലെന്ന് സമരസമിതി, വിഴിഞ്ഞത്ത് സമവായമായില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ സമരം പിന്‍വലിക്കുന്നതിന് വേണ്ടി സമരസമിതിയുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ പരിഹാരമായില്ല. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്കക്കാനാകില്ലെന്ന് മന്ത്രിമാര്‍ സമര സമിതിയെ അറിയിച്ചു. സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപതയും അറിയിച്ചു. 

മന്ത്രിമാരായ വി അബ്ദുറഹ്മാന്‍, ആന്റണി രാജു, ജില്ലാ കലക്ടര്‍, വികാരി ജനറല്‍ യൂജിന്‍ പെരേര, സമരസമിതി കണ്‍വീനര്‍ ഫാ. തിയൊഡോഷ്യസ് ഡിക്രൂസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. 

ആയിരത്തിലേറെ വീടുകള്‍ പുലിമുട്ട് നിര്‍മാണം കാരണം നഷ്ടപ്പെട്ടുവെന്ന് യൂജിന്‍ പെരേര പറഞ്ഞു. വിഴിഞ്ഞത്ത് മത്സബന്ധനത്തിന് ഉപയോഗിക്കുന്ന തുറമുഖം നാശോന്‍മുഖമായി. നിര്‍മ്മാണപ്രവര്‍ത്തനം മൂലം മത്സ്യസമ്പത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. വിശദമായ പഠനം നടത്തിയശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ പാടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

കൂടിക്കാഴ്ചയില്‍ വിഴിഞ്ഞം സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളും ചര്‍ച്ചയായി. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ സമരസമിതിയിലെ സഭാ പ്രതിനിധികള്‍ കടുത്ത അമര്‍ഷമാണ് രേഖപ്പെടുത്തിയത്. വിഴിഞ്ഞം സമരം ആസൂത്രിതമാണെന്നും വിഴിഞ്ഞത്തുള്ളവരല്ല പുറത്ത് നിന്നും വന്നവരാണ് സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് സമരസമിതി പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം