കേരളം

അമിതവേഗതയില്‍ പാഞ്ഞ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് പരിക്ക്; 20 ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

സമകാലിക മലയാളം ഡെസ്ക്


കളമശേരി: അമിത വേ​ഗതയിൽ പാഞ്ഞ സ്വകാര്യ ബസിൽ നിന്നു റോഡിലേക്കു തെറിച്ചുവീണ് യുവതിക്കു പരുക്ക്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥ എളമക്കര പെരുമ്പോട്ടയിൽ ശ്രീലക്ഷ്മി(23)ക്കാണ് പരിക്കേറ്റത്. 

മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീലക്ഷ്മി.  ഓഫിസിൽ നിന്ന് വീട്ടിലേക്കു മടങ്ങുമ്പോൾ ഫാക്ട് ജംക്‌ഷനിൽ വെച്ചാണ് സംഭവം. ഏലൂർ–തേവര റൂട്ടിലോടുന്ന ഗ്രാസ്ഹോപ്പർ ബസിൽ നിന്നാണ് ശ്രീലക്ഷ്മി തെറിച്ചുവീണത്. സംഭവത്തിൽ ബസും ഡ്രൈവർ മനാഫും  പൊലീസ് കസ്റ്റഡിയിലാണ്.

ബസിന്റെ വാതിൽ അടച്ചിരുന്നില്ല. റോഡിലേക്ക് തെറിച്ചുവീണ ശ്രീലക്ഷ്മിയെ സമീപത്തുണ്ടായിരുന്ന ചുമട്ടു തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിച്ചത്. ഈ മാസം ഏഴാം തിയതി ഏലൂരിൽ മറ്റൊരു ബസിന്റെ അമിത വേ​ഗതയെ തുടർന്ന് ശ്യാമ എന്ന യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണിരുന്നു.  സംഭവത്തിൽ ശ്യാമയുടെ പരാതിയിൽ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു കോടതിക്കു കൈമാറി. ഇതിൽ പ്രതിഷേധിച്ചു ഒരുവിഭാഗം ബസ് ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത