കേരളം

കാറിടിച്ച് ഓട്ടോ മറിഞ്ഞ് അപകടം; യുവതി മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഏറ്റുമാനൂർ - പാലാ റോഡിലുണ്ടായ അപകടത്തിൽ ഓട്ടോയിൽ കാറിടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു. ഈരാറ്റുപേട്ട അരുവിത്തുറ സ്വദേശിനി ഫൗസിയയാണ് (39) മരിച്ചത്. അപകടത്തിൽ ഫൗസിയയുടെ ഭർത്താവ് ഷെറീഫ്, ഓട്ടോ ഡ്രൈവർ മുഹമ്മദ് സാലി (57), കാർ ഡ്രൈവർ പാലാ സ്വദേശി ഷെറിൻ (30) എന്നിവർ പരിക്കേറ്റ് ആശുപത്രിയിലാണ്. 

ഇന്നലെ രാത്രി 8.30നാണ് അപകടം. ഈരാറ്റുപേട്ടയിൽ നിന്നു തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്കു വരികയായിരുന്നു ഫൗസിയയും ഭർത്താവും. ഏറ്റുമാനൂർ ഭാഗത്തു നിന്ന് എത്തിയ കാർ കിസ്മത്ത് പടിയിൽ വച്ച് ഓട്ടോയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരം കൈക്കൂലി വാങ്ങി; വില്ലേജ് അസിസ്റ്റന്റിനെ കൈയോടെ പിടികൂടി വിജിലന്‍സ്

'സ്വീറ്റി, ബേബി' എന്ന് സ്ത്രീകളെ വിളിക്കുന്നത് എല്ലായ്‌പ്പോഴും ലൈംഗിക ഉദ്ദേശത്തോടെയാവില്ല: കല്‍ക്കട്ട ഹൈക്കോടതി

ലക്ഷ്യമോ മാര്‍ഗ്ഗമോ അതോ രണ്ടും കൂടിയതോ, ഏതാണ് പ്രധാനം?

600 കടന്ന് വിരാട് കോഹ്‌ലി