കേരളം

തൊടുപുഴയിൽ ഉരുൾപൊട്ടലിൽ മരണം മൂന്നായി; രണ്ട് പേർക്കായി തിരച്ചിൽ 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ മരണം മൂന്നായി. പുലർച്ചെ നാല് മണിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് തകർന്നത്. നാല് വയസ്സുകാരൻ ദേവാനന്ദിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. നേരത്തെ സോമന്റെ അമ്മ തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒരു മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. സോമൻ, ഭാര്യ ഷിജി, മകൾ നിമ എന്നിവർക്കായുള്ള തിരച്ചിലാണ് നടക്കുന്നത്

കുടയത്തൂർ സംഗമം കവലക്ക് സമീപം മാളിയേക്കൽ കോളനിക്ക് മുകളിലാണ് ഉരുൾപൊട്ടലുണ്ടായത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മണ്ണിനടിയിൽപ്പെട്ടവർക്കായി രക്ഷാപ്രവർത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനാണ് ശ്രമം. റവന്യു വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി