കേരളം

കാറിന് 90, കൂടുതൽ യാത്രകൾക്ക് 135രൂപ; പാലിയേക്കരയിൽ ടോൾ നിരക്ക് കൂടും, വ്യാഴാഴ്ച മുതൽ മാറ്റം 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ വ്യാഴാഴ്ച (സെപ്റ്റംബർ ഒന്ന്) മുതൽ ടോൾ നിരക്ക് കൂടും. ഒരു വശത്തേക്കുള്ള യാത്രയ്ക്കു 10 മുതൽ 65 രൂപ വരെ വർധിക്കും. കാറുകൾക്ക് 80 രൂപയായിരുന്നത് ഇനി 90 ആകും. പാലിയേക്കര ടോൾ പ്ലാസയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണു ടോൾ നിരക്ക് പരിഷ്കരിക്കുന്നത്. 

ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് കാറുകൾക്ക് 120 രൂപയായിരുന്നത് 135 ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140 ൽനിന്ന് 160 ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ ഒന്നിൽ കൂടുതൽ യാത്രകൾക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയായും കൂടും.

ബസ്, ലോറി എന്നിവയ്ക്ക് 275 രൂപയായിരുന്നത് ഇനിമുതൽ 315 രൂപയാകും, ഒന്നിൽ കൂടുതൽ യാത്രകൾക്ക് ഇനിമുതൽ 475 രൂപയാണ് നിലവിൽ ഇത് 415 രൂപയായിരുന്നു.  മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 445 രൂപയായിരുന്നത് 510 ആകും. ഒന്നിലേറെ യാത്രകൾക്ക് നൽകിയിരുന്ന 665രൂപയ്ക്ക് പകരം ഇനി 765 രൂപ നൽകേണ്ടിവരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു