കേരളം

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് വീഡിയോ; ക്രൈം നന്ദകുമാർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ച കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞുള്ള വീഡിയോ സാമൂഹിക മാധ്യമത്തിൽ പ്രസിദ്ധീകരിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. 

സിൽവർലൈൻ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരിൽ നന്ദകുമാർ അസഭ്യ വാക്കുകൾ മുഖ്യമന്ത്രിക്കെതിരെ വായിക്കുന്ന വീഡിയോ ആണ് പ്രചരിച്ചത്. ഇത് വലിയ വിമർശനം ഉയർത്തിയിരുന്നു. 

വാട്സ്ആപ്പിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്. കണ്ണൂർ സ്വദേശിയായ അഹമ്മദ് എന്നയാൾ വാട്സ്ആപ്പിൽ പ്രചരിപ്പിച്ചതാണ് പോസ്റ്റെന്ന് പറയുന്നു.  

എന്നാൽ സിൽവർലൈൻ പദ്ധതിക്കായി ചെലവാക്കിയ തുക സാധാരണക്കാരന്റേതാണെന്നും അതു തിരിച്ചടയ്ക്കണമെന്നുമെല്ലാം നന്ദകുമാർ വിഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി