കേരളം

ഐഎസ്ആര്‍ഒ ചാരക്കേസ്: ഹൈക്കോടതി പ്രത്യേക സിറ്റിങ്ങ് നടത്തും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഹൈക്കോടതി പ്രത്യേക സിറ്റിങ്ങ് നടത്തും. ഈ മാസം 15 നാകും പ്രത്യേക സിറ്റിങ്ങ് നടത്തുക. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ മറ്റു നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 

ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. ഈ കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 

ഇതിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന്, ഇടക്കാല ജാമ്യം റദ്ദാക്കുകയും വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം വേണമെന്നും, അതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കണമെന്നും സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്