കേരളം

സര്‍ക്കാര്‍ ജോലിയിലെ ഒഴിവറിയാന്‍ സോഫ്റ്റ്‌വെയര്‍; പുതിയ സംവിധാനത്തിലേക്ക് പിഎസ്‌സി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ വരുന്ന ജീവനക്കാരുടെ ഒഴിവുകള്‍ പിഎസ് സിക്ക് മുന്‍കൂട്ടി അറിയാന്‍ പാകത്തില്‍ സോഫ്റ്റ് വെയര്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അവരുടെ വിരമിക്കല്‍ തിയതിയും രേഖപ്പെടുത്തും വിധമുള്ള സോഫ്റ്റ്‌വെയറാണ് കൊണ്ടുവരാന്‍ പോകുന്നത്. ഇതിലൂടെ ഓരോ ഘട്ടത്തിലും എത്ര ഒഴിവ് വരുമെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഇതിലൂടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കാനും പിഎസ് സിക്ക് കഴിയും. നിലവില്‍ കൂടുതല്‍ അപേക്ഷകര്‍ വരുന്ന തസ്തികയിലേക്ക് പ്രാഥമിക പരീക്ഷയും മുഖ്യ പരീക്ഷയും നടത്തിയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ്. സുതാര്യമായാണ് പിഎസ് സിയുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ എന്നും അനാവശ്യ ആശങ്ക ഉയര്‍ത്തേണ്ടതില്ലെന്നും ഷാഫി പറമ്പലിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല