കേരളം

മധു നിരവധി കേസുകളിൽ പ്രതി; ഒളിവിലായതിനാൽ പിടികൂടിയില്ല; അന്വേഷണ ഉദ്യോ​ഗസ്ഥന്റെ വെളിപ്പെടുത്തൽ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിനെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും മധു ഒളിവിലായിരുന്നുവെന്നും മധു വധക്കേസിൽ കുറ്റപത്രം സമർപ്പിച്ച മുൻ അ​ഗളി ഡിവൈഎസ്പി ടികെ സുബ്രഹ്മണ്യൻ. പ്രതിഭാ​ഗം വിസ്തരിക്കുന്നതിനിടെയാണ് കോടതിയിൽ അന്വേഷണ ഉദ്യോ​ഗസ്ഥന്റെ വെളിപ്പെടുത്തൽ. 

മധു ഒളിവിലാണെന്ന് കാണിച്ച് അബ്സ്കോണ്ടിങ് ചാർജ് നൽകിയിരുന്നു. അ​ഗളി, പാലക്കാട്, തൃശൂർ സ്റ്റേഷനുകളിൽ മധുവിനെതിരെ കേസുകളുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് മധുവെന്ന് നേരത്തെ അറിയമായിരുന്നു. മധു കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയിലല്ലെന്ന നി​ഗമനത്തിൽ എത്തിയത് പോസ്റ്റുമോർട്ടം റിപ്പോർട്ടും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും സാക്ഷി മൊഴിയും അടിസ്ഥാനമാക്കിയാണെന്നും ഇദ്ദേഹം മൊഴി നൽകി. 

ഇയാൾ വിചാരണ നേരിടാൻ കഴിയുന്ന ആളാണോ അല്ലയോ എന്നുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണു തീരുമാനമെടുക്കേണ്ടതെന്ന ജസ്റ്റിസ് ഹേമയുടെ വിധിയുണ്ടെന്ന് മണ്ണാർക്കാട് പട്ടികജാതി, പട്ടിക വർ​ഗ പ്രത്യേക കോടതി പ്രോസിക്യൂട്ടർ പി ജയൻ ചൂണ്ടിക്കാട്ടി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ