കേരളം

ഷോക്കടിച്ചു നിലത്തുവീണ്‌ അണ്ണാൻ; സിപിആർ നൽകി കെഎസ്ഇബി ജീവനക്കാർ; ജീവിതത്തിലേക്ക് - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഷോക്കേറ്റ് വീണ അണ്ണാന് കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് കെഎസ്ഇബി ജീവനക്കാർ. കഴിഞ്ഞ ദിവസം വൈകീട്ട് ശാസ്താംകോട്ട പതാരം തൈവിള ജങ്ഷനിലെ ട്രാൻസ്ഫോമറിനു സമീപമാണ് അണ്ണാൻ ഷോക്കേറ്റു വീണത്.  

കെഎസ്ഇബി ശൂരനാട് സെക്‌ഷനിലെ‍ ലൈൻമാൻമാരായ കരുനാഗപ്പള്ളി പണ്ടാരതുരുത്ത് സ്വദേശി രഘു, ചവറ തെക്കുംഭാഗം സ്വദേശി ജി ബിജു, ഡ്രൈവർ പതാരം സ്വദേശി രഘു എന്നിവരാണ് അണ്ണാനെ രക്ഷപ്പെടുത്തിയത്. സിപിആർ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.

വൈദ്യുത ലൈനിനു കുറുകെക്കിടന്ന മരക്കൊമ്പ് മുറിക്കാനായി ലൈൻ ഓഫ് ചെയ്യാൻ എത്തിയപ്പോഴാണ് അണ്ണാൻ ഷോക്കേറ്റു ചലനമറ്റു നിലത്തു കിടക്കുന്നത് ശ്രദ്ധയിൽപെടുന്നത്.‍ സിപിആർ നൽകി ജീവൻ രക്ഷിക്കാനുള്ള പരിശീലനം‍ ലഭിച്ചിട്ടുണ്ടെന്നു ജീവനക്കാർ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ