കേരളം

കനത്ത മൂടല്‍മഞ്ഞ്: നെടുമ്പാശേരിയില്‍ നിന്ന് വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ തിരിച്ചെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. തിരുവനന്തപുരത്തേക്കാണ് ഇവ തിരിച്ചുവിട്ടത്. അതേസമയം, മൂടല്‍മഞ്ഞ് മാറിയതിനെത്തുടര്‍ന്ന് ഇവ തിരിച്ചെത്തി.

ഇന്നലെ രാത്രി എറണാകുളം ജില്ലയില്‍ മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്.

പുലര്‍ച്ചെ ദേശീയപാതയില്‍ എതിരെ വരുന്ന വാഹനങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്. ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ നിന്ന് ശിവരാത്രി മണപ്പുറത്തേയ്ക്കുള്ള കാഴ്ച മറച്ചും മൂടല്‍ മഞ്ഞ് തങ്ങിനില്‍ക്കുകയാണ്. അടുത്ത കാലത്തൊന്നും ഇല്ലാത്തവിധമാണ് ഇന്ന് മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി