കേരളം

കാഴ്ച മറച്ച് മൂടല്‍മഞ്ഞ്, വരുംദിവസങ്ങളിലും തുടരാന്‍ സാധ്യത; കാരണമിത് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മൂടല്‍മഞ്ഞ് രൂപപ്പെട്ടത് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടിരുന്നു. 

അതിതീവ്ര ന്യൂനമര്‍ദമായ മാന്‍ദൗസ് ചുഴലിക്കാറ്റ് ഇപ്പോള്‍ ശക്തി കുറഞ്ഞ് അറബിക്കടലില്‍ ഗോവന്‍ തീരത്തുനിന്ന് 700 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് ഭാഗത്താണുള്ളത്.ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കഴിഞ്ഞദിവസങ്ങളില്‍ അന്തരീക്ഷം കൂടുതല്‍ മേഘാവൃതമായിരുന്നു. സൂര്യപ്രകാശം കുറഞ്ഞ അളവിലാണ് ഭൂമിയില്‍ പതിച്ചത്. പലപ്രദേശങ്ങളിലും വൈകിട്ടോടെ ശക്തമായ മഴ പെയ്തു. അന്തരീക്ഷ താപനില 22 ഡിഗ്രിവരെ താഴ്ന്നു. മേഘാവൃതമായ അന്തരീക്ഷത്തിലേക്ക് മഴയെ തുടര്‍ന്ന് നീരാവിയും നിറഞ്ഞതോടെ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടുകയായിരുന്നു.

രണ്ടുദിവസത്തേക്കുകൂടി ഇത് തുടരാമെന്നും അതിനുശേഷം കുറയുമെന്നും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ എം ജി മനോജ് പറഞ്ഞു.അറബിക്കടലിലുള്ള അതിതീവ്ര ന്യൂനമര്‍ദം ശക്തിപ്പെട്ടാല്‍ ഇനിയും ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ അതിന് സാധ്യത കുറവാണെന്നും ഡോ.  മനോജ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു