കേരളം

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല. നാളെ ഉച്ചയ്ക്ക് കെടിഡിസി മാസ്‌ക്കോട്ട് ഹോട്ടലില്‍ വച്ചാണ് വിരുന്ന്.

കഴിഞ്ഞ ദിവസം ഗവര്‍ണറുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലേക്ക് ഗവര്‍ണറെ ക്ഷണിക്കാത്തത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നത് കൊണ്ടാണ് എന്നാണ് ചില രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍ പ്രോട്ടോക്കോള്‍ പ്രശ്‌നം കാരണമാണ് വിളിക്കാത്തത് എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ പറയുന്നത്. റംസാന്‍ നോമ്പു കാലത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പതിവായി നടന്നുവരുന്ന ഇഫ്താര്‍ വിരുന്നില്‍ ഗവര്‍ണറെ അപൂര്‍വ്വമായാണ് ക്ഷണിച്ചിട്ടുള്ളത്. പ്രോട്ടോക്കോള്‍ പ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണറെ ഒഴിവാക്കിയിരുന്നത്. സമാനമായ നിലയിലാണ് ഗവര്‍ണറെ ക്രിസ്മസ് വിരുന്നില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത