കേരളം

വീണ്ടും നരബലിക്ക് ശ്രമം?; തിരുവല്ലയില്‍ മന്ത്രവാദത്തിനിടെ വാളെടുത്ത് വെട്ടാനൊരുങ്ങി, യുവതി ഓടിരക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടനരബലിയുടെ നടുക്കം മാറുംമുമ്പേ, തിരുവല്ലയില്‍ നരബലി നടത്താന്‍ ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്. തിരുവല്ലയിലെ കുറ്റപ്പുഴയിലാണ് സംഭവം. കുറ്റപ്പുഴയിലെ  വാടക വീട്ടില്‍ നടന്ന നരബലി ശ്രമത്തിനിടെ കുടക് സ്വദേശിയായ യുവതിയാണ് രക്ഷപ്പെട്ടത്. 

ഈ മാസം 8ന് അര്‍ധരാത്രി ആയിരുന്നു സംഭവം. മന്ത്രവാദത്തിനിടെ വാളെടുത്ത് ബലി നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ രക്ഷപ്പെട്ടോടുകയായിരുന്നു എന്നാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. 

തിരുവല്ല സ്വദേശിയും  ഇടനിലക്കാരിയുമായ അമ്പിളിയാണ് യുവതിയെ കുറ്റപ്പുഴയിലെ വീട്ടിലെത്തിച്ചത്. ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ പൂജ നടത്താം എന്ന് പറഞ്ഞാണ് യുവതിയെ സ്ഥലത്തെത്തിച്ചത്. തുടര്‍ന്ന് കളം വരച്ച് ശരീരത്തില്‍ പൂമാലകള്‍ ചാര്‍ത്തി. 

മന്ത്രവാദത്തിന് ശേഷം യുവതിയെ ബലി നല്‍കാന്‍ ശ്രമിക്കുന്നതിനിടെ, ഇടനിലക്കാരിയുടെ പരിചയക്കാരന്‍ വീട്ടിലെത്തിയതാണ് പദ്ധതി പാളിപ്പോകാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവം സംബന്ധിച്ച് തിരുവല്ല പൊലീസ് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി