കേരളം

തുറന്ന ജീപ്പില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസപ്രകടനം; കേസ്

സമകാലിക മലയാളം ഡെസ്ക്


കൂത്തുപറമ്പ്: മമ്പറത്ത് തുറന്ന ജീപ്പില്‍ 15ഓളം വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് അഭ്യാസ പ്രകടനം. അഭ്യാസത്തിനിടയില്‍ നിയന്ത്രണം വിട്ട ജീപ്പില്‍നിന്ന് അത്ഭുതകരമായാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസെടുക്കുകയും ജീപ്പ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്

വ്യാഴാഴ്ച ഉച്ചയോടെ മമ്പറം പാലത്തിനടുത്ത മൈതാനിയിലായിരുന്നു കുട്ടികളുടെ അഭ്യാസ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അതിസാഹസികത കാണിച്ചത്. ഒരു വിദ്യാര്‍ത്ഥി കൊണ്ടുവന്ന തുറന്ന ജീപ്പില്‍ മറ്റുള്ളവരും കയറുകയായിരുന്നു.

പൊടിമണ്ണ് നിറഞ്ഞ മൈതാനിയിലൂടെ നിരവധി കുട്ടികളുമായി പല തവണയാണ് ജീപ്പ് വട്ടം കറങ്ങിയത്. ബോണറ്റില്‍ വരെ കുട്ടികള്‍ ഇരിക്കുന്നുണ്ടായിരുന്നു. നാട്ടുകാരില്‍ ചിലര്‍ സാഹസികാഭ്യാസത്തിന്റെ വിഡിയോ എടുത്ത് പ്രചരിപ്പിച്ചതോടെയാണ് പുറംലോകമറിഞ്ഞത്.

ഇതിനിടയില്‍ ചിലര്‍ പിണറായി പൊലീസിനെയും വിവരമറിയിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി ജീപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓടുന്ന ജീപ്പില്‍ അഭ്യാസ പ്രകടനം നടത്തിയതിന് കുട്ടികളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം