കേരളം

ആര്‍മിയില്‍ ചേര്‍ന്നത് നാലുവര്‍ഷം മുന്‍പ്; സിക്കിമില്‍ മരിച്ച 16 പേരില്‍ മലയാളി സൈനികനും

സമകാലിക മലയാളം ഡെസ്ക്

ഗാങ്‌ടോക്ക്: സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 3 ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 16 സൈനികര്‍ മരിച്ച അപകടത്തില്‍ മലയാളിയും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. 26 വയസായിരുന്നു.  നാലുവര്‍ഷം മുന്‍പാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. 

ചാറ്റന്‍ മേഖലയില്‍ നിന്ന് തംഗുവിലേക്ക് വെള്ളിയാഴ്ച രാവിലെ പോയ മൂന്ന് സൈനികവാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പെട്ടത്. മലയിടുക്കിലെ ചെരിവില്‍ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് വിവരം.

സൈനികരുടെ വിയോഗത്തില്‍ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് തന്നെ സുഖംപ്രാപിക്കട്ടെ എന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''