കേരളം

നിദ ഫാത്തിമയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് കേരളം; മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സൈക്കിള്‍ പോളോ മത്സരത്തിനെത്തിയ പത്തുവയസ്സുകാരിയായ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. വിശദമായ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു. 

നിദ ഫാത്തിമയ്ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷിക്കണമെന്ന് കത്തില്‍ മന്ത്രി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും മന്ത്രി കത്തില്‍ അറിയിച്ചു. 

കേന്ദ്രത്തെ ആശങ്ക അറിയിച്ചു: മന്ത്രി അബ്ദുറഹ്മാന്‍

സംസ്ഥാന കായികമന്ത്രി വി അബ്ദുറഹ്മാന്‍ നിദയുടെ ആലപ്പുഴയിലെ വീട് സന്ദര്‍ശിച്ചു. ഏറെ ദുഃഖകരമായ സംഭവമാണിത്. അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരിന് കത്തു നല്‍കിയിട്ടുണ്ട്. കേന്ദ്രത്തെയും ആശങ്ക അറിയിച്ചിട്ടുണ്ട്. കായിക സംഘടനകളുടെ കിടമത്സരത്തിനെതിരെ നടപടി വേണം. നിദയുടെ ഭൗതികശരീരം നാളെ രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു. 

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ ഉറപ്പു നല്‍കിയതായി എഎം ആരിഫ് എംപി വ്യക്തമാക്കി. ഞായറാഴ്ചയാണ് നിദയും സംഘവും സൈക്കിള്‍ പോളോ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആലപ്പുഴയില്‍ നിന്നും നാഗ്പൂരിലേക്ക് പോയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം