കേരളം

തൃശൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ബസ്സും കാറും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. തൃശൂര്‍ എറവ് സ്‌കൂളിനു സമീപമാണ് അപകടമുണ്ടായത്.

കാര്‍ യാത്രികരായ, തൃശൂര്‍ സെന്റ് തോമസ് കോളജിലെ റിട്ട. പ്രൊഫസര്‍ വിന്‍സെന്റ് (64), ഭാര്യ മേരി (60), സഹോദരന്‍ തോമസ് (60), സഹോദരീ ഭര്‍ത്താവ് ജോസഫ് (60) എന്നിവരാണ് മരിച്ചത്. എല്‍ത്തുരുത്ത് സ്വദേശികളാണ് ഇവര്‍. ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങു കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം.

രണ്ടുപേരുടെ മൃതദേഹം തൃശൂര്‍ അശ്വിനി ആശൂപത്രിയിലും രണ്ടു പേരുടേത് ജനറല്‍ ആശൂപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു