കേരളം

ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കും, വിലകൂടിയ മദ്യവും ഭക്ഷണവും; പണം കൊടുക്കാതെ മുങ്ങും, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് ഭക്ഷണവും മദ്യവും കഴിച്ച് പണം കൊടുക്കാതെ മുങ്ങുന്നത് പതിവാക്കിയ ആൾ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശി വിന്‍സന്റ് ജോണാണ് കൊല്ലത്ത് പിടിയിലായത്. തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് ഭക്ഷണവും കഴിച്ച ശേഷം പണം നൽകാതെ ഹോട്ടലിലെ ലാപ്ടോപ്പുമായി മുങ്ങിയ കേസിലാണ് അറസ്റ്റ്. 

ദിവസങ്ങൾക്കു മുൻപാണ് ഇയാൾ തിരുവനന്തപുരത്തെ ഐഫ് സ്റ്റാർ ഹോട്ടലിൽ മുറിയെടുത്തത്. എല്ലാവിധ സൗകര്യങ്ങളുമുള്ള മുറിയാണ് ആവശ്യപ്പെട്ടത്. തുടർന്ന് ഒരുപാട് ഭക്ഷണവും ഹോട്ടലിൽ നിന്ന് കഴിച്ചു. ഒരു കോൺഫറൻസിൽ പങ്കെടുക്കേണ്ടതുണ്ടെന്നും താൽക്കാലികമായി ഉപയോഗിക്കാൻ ലാപ്ടോപ് വേണമെന്ന് റിസപ്ഷനില്‍ ആവശ്യപ്പെടുകയായിരുന്നു. ലാപ്ടോപ് കിട്ടയതിനു പിന്നാലെ ഇയാൾ മുങ്ങി. ഇതോടെ ഹോട്ടല്‍ അധികൃതർ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിൽ നൽകുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിലാണ്  കൊല്ലത്തു നിന്ന് പിടിയിലായത്. 

വൃത്തിയായി വേഷം ധരിച്ചാണ് ഇയാൾ ഹോട്ടലിൽ എത്തുക. ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം കൂടിയുള്ളതുകൊണ്ട് കാര്യങ്ങൾ എളുപ്പമാകും. ഏറ്റവും ഉയർന്ന നിരക്കിലുള്ള മുറിയും വിലകൂടിയ ഭക്ഷണവും മദ്യവുമാകും ഇയാൾ ഓർഡർ ചെയ്യുക. മുറിയുടെ വാടകയും ഭക്ഷണത്തിന്റെയും മറ്റും ബില്ല് ഒഴുവാകുന്ന ദിവസം അടയ്ക്കാമെന്നും പറയും. എന്നാൽ പിന്നീട് ഹോട്ടലിൽനിന്ന് പണമടയ്ക്കാതെ മുങ്ങുന്നതാണ് രീതി.  വ്യാജ തിരിച്ചറിയല്‍ രേഖകൾ നൽകിയാണ് ഇയാൾ ഹോട്ടലിൽ മുറിയെടുക്കാറുള്ളത്. മുംബൈയിലാണ് ഇയാൾക്കെതിരെ കൂടുതൽ കേസുകളുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി