കേരളം

'തിരുവനന്തപുരത്ത് പോകാതിരിക്കേണ്ട കാര്യം എന്ത്'?; ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്‍ വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കും. പി ജയരാജന്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ യോഗത്തില്‍ പങ്കെടുത്ത് വിശദീകരണം നല്‍കാനാണ് ഇ പി ജയരാജന്റെ തീരുമാനം. 

തിരുവനന്തപുരത്ത് പോകാതിരിക്കേണ്ട കാര്യം എന്തെന്നായിരുന്നു, യോഗത്തില്‍ പങ്കെടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ജയരാജന്റെ പ്രതികരണം. താന്‍ താന്‍ കേരളം മുഴുവന്‍ സഞ്ചരിക്കുന്ന ആളാണെന്നും ജയരാജന്‍ പറഞ്ഞു. 

കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനാണ് സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ആരോപണം ഉന്നയിച്ചത്.

ജയരാജന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും പ്രതികരിച്ചില്ല. നിങ്ങള്‍ക്ക് വേണ്ടത് പറയിപ്പിക്കാമെന്ന് കരുതേണ്ട. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. വിഷയം പൊതു സമൂഹത്തില്‍ ചര്‍ച്ചയായതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി