കേരളം

'ഒരു കമ്യൂണിസ്റ്റിന്റെ കൈയിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം'; പി ജയരാജനെ അനുകൂലിച്ച് ഫ്ലക്സ് ബോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: വിവാദങ്ങൾക്കിടെ സിപിഎം നേതാവ് പി ജയരാജനെ പിന്തുണച്ച് കണ്ണൂരിൽ ഫ്ലക്സ് ബോർഡ്. ചൊവ്വാഴ്ച രാത്രി അഴീക്കോട് കടപ്പുറം റോഡിൽ കാപ്പിലെ പീടികയിലാണ് ഫ്ലക്സ്‌ ബോർഡ് പ്രത്യക്ഷപ്പെട്ടത്.

ഒരു കമ്യൂണിസ്റ്റിന്റെ കൈയിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം. ഒന്ന് വർഗശത്രുവിനുനേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും എന്നാണ് ഫ്ലക്സിലെ വാചകം. പി ജയരാജൻ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവും ഫ്ലക്സ് ബോർഡിലുണ്ട്. 

ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണം വൻ ചർച്ചയായി തുടരുന്നതിനിടെയാണ് പി ജയരാജനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച