കേരളം

പാപ്പാഞ്ഞിക്ക് നരേന്ദ്ര മോദിയുടെ ഛായ; പ്രതിഷേധവുമായി ബിജെപി; മുഖം മാറ്റുമെന്ന് കൊച്ചിന്‍ കാര്‍ണിവല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിനായി ഒരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായയെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി. പ്രതിഷേധം ശക്തമായതോടെ പാപ്പാഞ്ഞിയുടെ മുഖം മാറ്റുമെന്ന് സംഘാടകര്‍ അറിയിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് കെഎസ് ഷൈജു പറഞ്ഞു. 

പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖവും രൂപസാദൃശ്യവുമുണ്ടെന്നും ഇത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കാനുള്ള ശ്രമമാണെന്നുമായിരുന്നു ബിജെപിയുടെ ആരോപണം. ഇതിനെതിരെ ജില്ലാ നേതൃത്വം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. 

ഇത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതിനായി മനപ്പൂര്‍വ്വം ചെയ്തതാണ്. കൊച്ചിന്‍ കാര്‍ണിവലിനെ അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു. ബിജെപിയുടെ പ്രതിഷേധത്തിന് പിന്നാലെ പാപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തിവച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു