കേരളം

പ്രവര്‍ത്തനം പരാജയം, കെ സുധാകരനെ മാറ്റണം; ഹൈക്കമാന്‍ഡിനോട് ഒരു വിഭാഗം എംപിമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍ര് എന്ന നിലയില്‍ കെ സുധാകരന്റെ പ്രവര്‍ത്തനം പരാജയമാണെന്നും, അദ്ദേഹത്തെ മാറ്റണമെന്നും ഒരു വിഭാഗം എംപിമാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ ഹൈക്കമാന്‍ഡിന് കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, സുധാകരന്റെ നേതൃത്വവുമായി മുന്നോട്ടു പോകുന്നത് തിരിച്ചടിയാകുമെന്നും പരാതിയില്‍ പറയുന്നു.

അനാരോഗ്യം മൂലം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സുധാകരന് മുഴുവന്‍ സമയ ശ്രദ്ധ പുലര്‍ത്താനാകാത്തതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിലെ ഒരുപറ്റം മുതിര്‍ന്ന നേതാക്കള്‍ക്കും സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ട്. 
അടുത്തിടെയുണ്ടായ കെ സുധാകരന്റെ നാക്കുപിഴകളും പാര്‍ട്ടിയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. 

പാര്‍ട്ടിയിലെ പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെന്നും സുധാകരനെതിരേ വിമര്‍ശനമുണ്ട്. അതേസമയം  ഈ സമയത്ത് മാറ്റുന്നത് സുധാകരനെ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് കെ മുരളീധരന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍