കേരളം

തൊഴിലാളിയെ കരാറുകാര്‍ അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തൊഴിലാളിയെ കരാറുകാര്‍ അടിച്ചുകൊന്നു. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫന്‍ (40) ആണ് കൊല്ലപ്പെട്ടത്. തിരുവല്ല കല്ലൂപ്പാറ എഞ്ചിനീയറിങ് കോളജിന് സമീപത്താണ് സംഭവം.

നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച സ്റ്റീഫന്‍. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടര്‍മാരായ ആല്‍ബിന്‍ ജോസ്, സുരേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

മദ്യപാനത്തിനിടയിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. കരാറുകാരുടെ തൊഴിലാളിയാണ് സ്റ്റീഫന്‍. 

മർദ്ദനമേറ്റ് അവശനിലയിലായ സ്റ്റീഫനെ ബഹളം കേട്ടെത്തിയ മറ്റ് തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍