കേരളം

'വധ ഗൂഢാലോചനാ കേസ് റദ്ദാക്കണം', ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നടൻ ദിലീപ് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. ഇതേ കേസിൽ ദിലീപിന് ഹൈക്കോടതി മുന്‍കൂർജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കേസ് നിലനിൽക്കില്ലെന്ന വാദവുമായി ദിലീപിന്റെ ഹർജി. 

നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് മറ്റൊരു ഹർജിയും കോടതിയില്‍ നേരത്തെ  നല്‍കിയിട്ടുണ്ട്. അതേസമയം,  മുന്‍കൂര്‍ജാമ്യം നല്‍കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉടന്‍ സുപ്രിം കോടതിയെ സമീപിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

ഗൂഢാലോചനാ കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിച്ച ക്രൈംബ്രാഞ്ച് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി.  ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. നേരത്തെ പരിശോധനക്ക് അയച്ച ദിലീപിന്‍റെ ഫോണുകളുടെ പരിശോധനാ ഫലം വെള്ളിയാഴ്ചക്കുള്ളില്‍ ലഭിച്ചേക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്

ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും