കേരളം

കാനയുടെ ​ഗ്രിൽ റോളറിൽ കാൽ കുടുങ്ങി; പെൺകുട്ടിക്ക് പരിക്ക്; ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ രക്ഷ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കാനയുടെ മുകളിൽ സ്ഥാപിച്ച ഗ്രിൽ റോളറിനിടയിൽ കാൽ കുടുങ്ങി പെൺകുട്ടിക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയുടെ ​ഗെയ്റ്റിനു താഴെ സ്ഥാപിച്ചിട്ടുള്ള ഗ്രിൽ റോളറിനിടയിലാണ് വഴി യാത്രക്കാരിയായ പെൺകുട്ടിയുടെ കാൽ കുടുങ്ങിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. 

പെൺകുട്ടിയും കൂടെയുണ്ടായിരുന്ന ബന്ധുക്കളും കാൽ വലിച്ചെടുക്കാൻ ഏറെ ശ്രമിച്ചുവെങ്കിലും ഫലിച്ചില്ല. വിവരം അറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടിയതോടെ പൊലീസും രംഗത്തെത്തി. ഒടുവിൽ പുല്ലൂറ്റ് ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ച് അവരെത്തിയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. 

ഫയർഫോഴ്സ് പൈപ്പുകൾ മുറിച്ചു മാറ്റി പെൺകുട്ടിയുടെ കാൽ പുറത്തെടുത്തു. കാലിന് നേരിയ പരിക്ക് പറ്റിയ കുട്ടിക്ക് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശ്രൂഷൂഷ നൽകി. താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ കവാടത്തിലാണ് പൈപ്പുകൾ കൊണ്ട് ഗ്രിൽ സ്ഥാപിച്ചിട്ടുള്ളത്. ഈ ഗ്രിലിൽ ഇതിനു മുമ്പും പല കാൽനട യാത്രക്കാരുടെയും കാലുകൾ കുടുങ്ങിയിട്ടുണ്ടെന്ന് പരിസരത്തെ വ്യാപാരികൾ പറഞ്ഞു. 

കൊടുങ്ങല്ലൂർ ഫയർ സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ സുനി പി.ബി, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ബിനുരാജ്, സന്ദീപ് എസ് , വിജയൻ ആർ, ശ്രീജിത്ത് എസ് , ബിജു സി പി എന്നിവർ ചേർന്ന് ഹൈഡ്രോളിക്ക്  കോമി കട്ടർ ഉപയോഗിച്ച് പൈപ്പു കമ്പികൾ അകത്തി കുട്ടിയുടെ കാൽ രക്ഷപ്പെടുത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു