കേരളം

ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിച്ചു; കടത്തിവിടുന്നത് വേഗം കുറച്ച് 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പുതുക്കാടിനടുത്ത് ചരക്കു ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്നു താറുമാറായ തീവണ്ടി ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചു. അറ്റകുറ്റപ്പണികള്‍ക്കു ശേഷം ട്രെയിനുകള്‍ വേഗം കുറച്ച് കടത്തിവിട്ടു തുടങ്ങി. മലബാര്‍ എക്‌സ്പ്രസാണ് ആദ്യം കടന്നുപോയത്.

ഇരുമ്പനത്തേക്കു പോയ പെട്രോളിയം ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിനും നാലു വാഗണുകളുമാണ് ഇന്നലെ ഉച്ചയ്ക്കു പാളം തെറ്റിയത്. തുടര്‍ന്ന് ഒട്ടേറെ ട്രെയിനുകള്‍ പിടിച്ചിടുകയും ചിലവ റദ്ദാക്കുകയും ചെയ്തു. 

ഇന്നത്തെ പാലക്കാട്- എറണാകുളം മെമു, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, ഷൊര്‍ണൂര്‍-എറണാകുളം മെമു, കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ് എന്നിവ പൂര്‍ണമായും റദ്ദാക്കി.

കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടിവ് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എറണാകുളത്തുനിന്നും ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍നിന്നുമാണ് സര്‍വീസ് നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ