കേരളം

ചിരഞ്ജീവി ഗുരുവായൂരില്‍ ദര്‍ശനം നടത്തി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മുന്‍ കേന്ദ്ര മന്ത്രിയും നടനുമായ ചിരഞ്ജീവി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി.  ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ശ്രീവല്‍സം അതിഥി മന്ദിരത്തിലെത്തിയ ചിരഞ്ജീവിയും പത്‌നി സുരേഖയും വിശ്രമിച്ച ശേഷം നാലരയോടെയാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. 

ദേവസ്വം ഭരണസമിതി അംഗം  മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, മുന്‍ ഭരണ സമിതി അംഗം കെ.വി.ഷാജി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് ചിരഞ്ജീവിയും പത്‌നിയും ശ്രീകോവിലിന് മുന്നില്‍ പ്രാര്‍ത്ഥിച്ചു തൊഴുതു. കാണിക്കയും സമര്‍പ്പിച്ചു.  ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്  ചിരഞ്ജീവിയ്ക്കും പത്‌നി സുരേഖയ്ക്കും പ്രസാദ കിറ്റ് നല്‍കി.  ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ശ്രീവല്‍സത്തില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് ദേവസ്വത്തിന്റെ ഉപഹാരം അഡ്മിനിസ്ട്രറ്റര്‍ കെ.പി.വിനയന്‍ നല്‍കി. 2012 ല്‍ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ അദ്ദേഹം ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ