കേരളം

സ്വര്‍ണം കടത്തിയത് മുഖ്യമന്ത്രി; കേരളം യുപി ആകണമെന്നും പിസി ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി  പിസി ജോര്‍ജ്. സ്വര്‍ണം കടത്തിയത് മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തില്‍ നിരവധി തവണ കള്ളക്കടത്ത് നടന്നതായും ധൈര്യമുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ തനിക്കെതിരെ കേസ് നല്‍കട്ടെയെന്നും പിസി ജോര്‍ജ് വെല്ലുവിളിച്ചു. 

സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. ശിവശങ്കര്‍ പുസ്തകമെഴുതിയത് മുഖ്യമന്ത്രിയുടെ അനുമതിയോടെയാണെന്നും പിസി ജോര്‍ജ് പറഞ്ഞു. 

അന്വേഷണത്തിനായി എന്‍ഐഎയെ കൊണ്ടുവന്നത് കേസ് അട്ടിമറിക്കാനാണ്. 2106ല്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് യുഎഇയിലേക്ക് വിദേശ കറന്‍സി കടത്തി. ഈ കറന്‍സി സ്വര്‍ണം വാങ്ങാനാണ് ഉപയോഗിച്ചത്. 
എന്‍ഐഎ എസ്പി രാഹുല്‍ പഞ്ചാബിലേക്ക് സ്ഥാലം മാറ്റം വാങ്ങിപ്പോയി. എന്‍ഐഎ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും ചേര്‍ന്നാണ്  ഗൂഢാലോചന നടത്തിയതെന്നും പിസി ജോര്‍ജ് പറഞ്ഞു.

കേരളം യുപി മോഡല്‍ ആകണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍രെ പ്രസ്താവനയുടെ പേരില്‍ രക്തം തിളയ്‌ക്കേണ്ടതില്ല. യോഗിയുടെ ഭരണകാലത്ത് യുപിയില്‍ 80 മെഡിക്കല്‍ കോളജുകള്‍ വന്നു. എന്നാല്‍ യോഗിയെ അന്ധമായി പിന്തുണയ്ക്കാനില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍