കേരളം

കണ്ണൂരില്‍ വീണ്ടും ബോംബ്; സ്റ്റീല്‍, നാടന്‍ ബോംബുകള്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: വിവാഹ വീട്ടിന് സമീപത്തെ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി. തലശേരി എരഞ്ഞോളി മലോല്‍ മടപ്പുരയ്ക്ക് സമീപത്തെ പറമ്പിലാണ് മൂന്ന് ബോംബുകള്‍ കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞയാഴ്ച മടപ്പുര ഉത്സവത്തോടനുബന്ധിച്ച് സംഘര്‍ഷമുണ്ടായിരുന്നു. അധികം കാലപ്പഴക്കമില്ലാത്ത ബോംബുകളാണെന്നാണ് പൊലീസ് നിഗമനം. കണ്ണൂരില്‍ നിന്ന് ബോംബ് സ്‌ക്വാഡ് എത്തി ഇവ നിര്‍വീര്യമാക്കി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ തോട്ടടയില്‍ ഞായറാഴ്ച ഉച്ച രണ്ടുമണിയോടെയാണ് ചാല പന്ത്രണ്ടുകണ്ടിക്ക് സമീപം ബോംബേറില്‍ ഏച്ചൂര്‍ സ്വദേശി പാതിരാപ്പറമ്പില്‍ ജിഷ്ണു (26) കൊല്ലപ്പെട്ടത്. വിവാഹാഘോഷത്തിനിടയിലെ തര്‍ക്കങ്ങളാണ് ബോംബേറിലും കൊലപാതകത്തിലും കലാശിച്ചത്. മൂന്നുപേര്‍ കേസില്‍ പിടിയിലായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു