കേരളം

ഇത്തിക്കരയാറ്റില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍, മറ്റൊരു ചാക്കില്‍ തകിടും ധാന്യങ്ങളും; അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ചാത്തന്നൂര്‍  ഇത്തിക്കരയാറ്റില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്റെ അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തി. ഇത്തിക്കര കൊച്ചുപാലത്തിനു സമീപത്തു നിന്നാണ് അസ്ഥികള്‍ കണ്ടെത്തിയത്. പല്ല് ഉള്‍പ്പെടെ കീഴ്ത്താടി, കൈ കാലുകളുടെ എല്ലുകള്‍, ഇടുപ്പെല്ല് തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇതിനൊപ്പം ചുവന്ന പട്ട്, ചന്ദനത്തിരിയുടെ പീഠം, ഫ്രെയിം ചെയ്ത ഫോട്ടോയുടെ അവശിഷ്ടം,  നെല്ല് തുടങ്ങിയവയും ഉണ്ടായിരുന്നു.

ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ ജോണിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും എത്തി തെളിവെടുത്തു. പ്രദേശവാസിയായ യുവാവിന്റെ സഹായത്തോടെ ആറ്റില്‍ മുങ്ങി നടത്തിയ പരിശോധനയില്‍ മറ്റു രണ്ടു ചാക്കു കെട്ടുകള്‍ കൂടി കണ്ടെത്തി. ഒരു ചാക്കില്‍ ഉണ്ടായിരുന്ന സ്റ്റീല്‍ കലത്തില്‍ മണ്ണും ധാന്യങ്ങളും നിറച്ചിരുന്നു. മറ്റൊന്നില്‍ തകിടില്‍ എഴുതിയ നിരവധി യന്ത്രങ്ങളും കണ്ടെത്തി.

ചാക്കില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍

അസ്ഥികള്‍ പരിശോധനയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി.  ഇന്നലെ കൊച്ചുപാലത്തിനു സമീപം മത്സ്യ ബന്ധത്തിന് എത്തിയവരാണ് അസ്ഥികള്‍ കണ്ടത്. തുടര്‍ന്നു ചാത്തന്നൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്