കേരളം

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്; ബജറ്റ് സമ്മേളനത്തിന് തുടക്കമാകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. നിയമസഭ സമ്മേളനം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ഏറെ അനിശ്ചിതത്വത്തിന് ശേഷം ഇന്നലെ വൈകിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ടത്. രാവിലെ ഒമ്പതിന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും.  ഇതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും.

മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഗവര്‍ണര്‍ ഒപ്പിട്ട് തിരികെ സര്‍ക്കാരിലേക്ക്  അയക്കണമെന്നാണ് ചട്ടം. സ്പീക്കര്‍ എം ബി രാജേഷ് കീഴ്വഴക്കപ്രകാരം ബുധനാഴ്ച രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ഷണിച്ചു. വ്യാഴം പകല്‍ ഒന്നോടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറെ സന്ദര്‍ശിച്ചു.മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യാഴം വൈകിട്ടും ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറാകാത്തത് അനിശ്ചിതത്വത്തിന് ഇടയാക്കിയിരുന്നു. പൊതുഭരണ വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാലിനെ മാറ്റിയ സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗത്തിന് അംഗീകാരം നല്‍കിയത്.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്

നയപ്രഖ്യാപനത്തിനുശേഷം വെള്ളിയാഴ്ച സഭ പിരിയും. രണ്ടാംദിവസമായ തിങ്കള്‍ പി ടി തോമസിന് ചരമോപചാരം അര്‍പ്പിച്ച് പിരിയും. തുടര്‍ന്ന്, മൂന്നുദിവസം നന്ദി പ്രമേയത്തില്‍ ചര്‍ച്ച. 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ ചേരില്ല. 11ന് ബജറ്റ് അവതരിപ്പിക്കും. രണ്ടു ദിവസം സര്‍ക്കാര്‍ കാര്യങ്ങള്‍ക്കാണ്. 14 ദിവസത്തെ സമ്മേളനമാണ് നിശ്ചയിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്