കേരളം

'മകള്‍ തന്റെതല്ല';രണ്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; അച്ഛന് ജീവപര്യന്തം തടവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം തടവുശിക്ഷ. രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. അരലക്ഷം രൂപ പിഴയൊടുക്കണം. തിരുവന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷവിധിച്ചത്. 

മുട്ടട മരപ്പാലം സ്വദേശി അരുണ്‍ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. 2018 ഫെബ്രുവരിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പ്രതിയുടെ ഭാര്യയാണ് പരാതിക്കാരി. 

ഈ കുട്ടി ജനിച്ചത് മുതല്‍ തന്റെതല്ലെന്ന് ആരോപിച്ച് ഇയാള്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ ഇയാള്‍ നിരന്തരമായി ലൈംഗികമായി  ഉപദ്രവിക്കുകയും ചെയ്തിരുന്നു. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടി ലൈംഗിമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു