കേരളം

വാക്കുതര്‍ക്കത്തിനിടെ ഇടുക്കിയില്‍ യുവാവിന് വെടിയേറ്റു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കിയില്‍ യുവാവിന് വെടിയേറ്റു. സൂര്യനെല്ലി സ്വദേശി മൈക്കിള്‍രാജിനാണ് വെടിയേറ്റത്. വാക്കുതര്‍ക്കത്തിനിടെ യുവാവിന് എയര്‍ഗണ്ണില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു

ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎല്‍റാം സ്വദേശിയായ ബിജു വര്‍ഗീസാണ് വെടിവച്ചത്. ഏലത്തോട്ടത്തിലെ കുരങ്ങനെ ഓടിക്കുന്ന എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവച്ചത്. 

പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ബിജുവര്‍ഗീസിനെ പൊലീസ് കസ്റ്റഡിയിലെടത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''