കേരളം

ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ മരണ കാരണം തലയിലേറ്റ ക്ഷതം; രക്ത ധമനികൾ പൊട്ടി; പോസ്റ്റുമോർട്ടം റിപ്പോർട്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ മരണ കാരണം തലയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയിൽ രണ്ടിടത്ത് ക്ഷതമേറ്റിട്ടുണ്ട്. ക്ഷതമേറ്റതിനാൽ രക്ത ധമനികൾ പൊട്ടി. തലച്ചേറിൽ രക്തം കട്ടപിടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കരൾ രോ​ഗം സ്ഥിതി വഷളാക്കിയെന്നും റിപ്പോർട്ടിലുണ്ട്. 

ട്വന്റി-20 യിൽ പ്രവർത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നേരത്തെ പുറത്തു വന്ന എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു. പ്രതികൾ സിപിഎം പ്രവർത്തകരാണെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്ഐആറിലുണ്ട്. 

ട്വന്റി-20 യുടെ പഞ്ചായത്ത് അംഗവും പരാതിക്കാരിയുമായ നിഷ അലിയാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം പ്രതിയായ സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിന് പിടിച്ചെന്നും താഴെ വീണ ദീപുവിന്റെ തലയിൽ ഇയാൾ പലതവണ ചവിട്ടിയെന്നും എഫ്ഐആറിൽ പറയുന്നു. ഈ സമയം മറ്റു പ്രതികൾ ദീപുവിന്റെ ശരീരത്തിൽ മർദിക്കുകയായിരുന്നു. പരാതിക്കാരിയായ നിഷ അലിയാരെ പ്രതികൾ അസഭ്യം പറഞ്ഞതായും എഫ്ഐആറിലുണ്ട്. 

കഴിഞ്ഞ ശനിയാഴ്ചയാണ് വിളക്കണയ്ക്കൽ സമരത്തിനിടെ സിപിഎം പ്രവർത്തകരായ നാല് പേർ ദീപുവിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി മർദിച്ചത്. പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും ചികിത്സയിലായിരുന്ന ദീപു വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. 

കേസിൽ സിപിഎം പ്രവർത്തകരായ പാറാട്ടുവീട്ടിൽ സൈനുദ്ദീൻ സലാം, നെടുങ്ങാടൻ ബഷീർ, വലിയപറമ്പിൽ അസീസ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്‌മാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു