കേരളം

ഉച്ചത്തിൽ സംസാരവും പാട്ടും വേണ്ട; കെഎസ്ആർടിസിയിൽ മൊബൈൽ ഉപയോ​ഗത്തിന് നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിൽ മൊബൈൽ ഫോണും ഇലക്ട്രോണിക് ഉപകരങ്ങളും ഉപയോഗിക്കുന്നതിനും നിയന്ത്രണം. ഇതു സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. പത്രക്കുറിപ്പിലൂടെയാണ് കെഎസ്ആർടിസി ഇക്കാര്യം വ്യക്തമാക്കിയത്. 

കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്ന ചില യാത്രാക്കാർ അമിത ശബ്ദത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും സഹയാത്രക്കാർക്ക് ബുദ്ധിമുണ്ടാകുന്നവെന്ന നിരവധി പരാതികളാണ് ഉണ്ടാകുന്നത്. അമിത ശബ്ദത്തിൽ വീഡിയോ, ഗാനങ്ങൾ എന്നിവ ശ്രവിക്കുന്നതും പരാതിയായി ഉയർന്നിരുന്നു.  

എല്ലാത്തരം യാത്രക്കാരുടേയും താത്പര്യങ്ങൾ പരമാവധി സംരക്ഷിച്ചുകൊണ്ട് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് കെഎസ്ആർടിസിയുടെ ശ്രമം. കൂടാതെ ഇത്തരത്തിലുള്ള പെരുമാറ്റം കാരണം ബസിനുള്ളിൽ അനാരോഗ്യകരവും അസുഖകരവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി നിരോധനം ഏർപ്പെടുത്തിയത്.

ഇക്കാര്യം ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. കൂടാതെ ബസിനുള്ളിൽ ഇതു സംബന്ധിച്ചുണ്ടാകുന്ന പരാതികൾ കണ്ടക്ടർമാർ സംയമനത്തോടെ പരിഹരിക്കുകയും ഈ നിർദ്ദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി