കേരളം

നമ്പർ പ്ലേറ്റും ഇൻഷുറൻസും ഇല്ല, കാതടപ്പിക്കുന്ന സൈലൻസറും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‍ലൈറ്റും; ന്യൂജെൻ ബൈക്കിന് 17000 രൂപ പിഴ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: രൂപമാറ്റം വരുത്തിയ ബൈക്കിൽ ചീറിപ്പാഞ്ഞ തിരൂരങ്ങാടി സ്വദേശിക്ക് 17000 രൂപ പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. നമ്പർ പ്ലേറ്റ്, സൈലൻസർ, ഹെഡ്‍ലൈറ്റ് , ഹാൻഡിൽ തുടങ്ങി പല അനധികൃത രൂപമാറ്റങ്ങളും ബൈക്കിൽ കണ്ടെത്തിയതിനെ തുടർന്നാണ് പിഴയിട്ടത്. ദേശീയപാതയിൽ പൂക്കിപ്പറമ്പിൽ പരിശോധന നടത്തുമ്പോഴാണ് കോട്ടയ്ക്കൽ രണ്ടത്താണി സ്വദേശിയുടെ ബൈക്ക് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. 

നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെ സൈലൻസർ മാറ്റി കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‍ലൈറ്റും വച്ച് ഹാൻഡിലിലും മാറ്റം വരുത്തിയാണ് ബൈക്ക് റോഡിലിറക്കിയിരുന്നത്. ബൈക്കിന് ഇൻഷുറൻസും ഇല്ലായിരുന്നു. ബൈക്കിന് ഇൻഷുറൻസും ഇല്ലായിരുന്നു. പിഴ ഈടാക്കിയതിന് പുറമേ, വാഹനത്തിന്റെ മാറ്റങ്ങൾ നീക്കി നമ്പർ ബോർഡ് പ്രദർശിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വാഹനം  വിട്ടുകൊടുത്തത്. 

ഓപ്പറേഷൻ സൈലൻസ്

വാഹനങ്ങളിലെ സൈലൻസറിൽ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്നവരെ പിടികൂടാൻ 'ഓപ്പറേഷൻ സൈലൻസ്' എന്ന മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന നടക്കുന്നുണ്ട്. പ്രധാനമായും ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. അനധികൃതമായി രൂപമാറ്റം വരുത്തുന്നവർക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കരിൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി