കേരളം

വീടിനകത്ത് വിഷവായു നിറച്ചു, ജനലുകൾ ടേപ്പ് കൊണ്ട് ഒട്ടിച്ചു; അച്ഛനും അമ്മയും രണ്ട് മക്കളും ജീവനൊടുക്കി 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: വീടിനകത്ത് വിഷവായു നിറച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. കൊടുങ്ങല്ലൂർ ഉഴവത്ത് കടവിലാണ് സംഭവം. 

സോഫ്റ്റ് വെയർ എൻജിനിയറായ ആഷിഫ്(40) ഭാര്യ അസീറ (34) ഇവരുടെ മക്കളായ അസറ ഫാത്തിമ (13) അനോനീസ (8) എന്നിവരാണ് മരിച്ചത്.  ഉച്ചയായിട്ടും ആരെയും പുറത്തുകാണാതിരുന്നതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. വീടിനകത്ത് കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. വേദനരഹിത മരണത്തിനായാണ് ഇങ്ങനെ ചെയ്തത്. വായു പുറത്തുപോകാതിരിക്കാൻ വീടിന്റെ ജനലുകൾ ടേപ്പ് ഉപയോ​ഗിച്ച് ഒട്ടിച്ചിരുന്നു. 

സാമ്പത്തികപ്രതിസന്ധിയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇത് വിവരിക്കുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. അടുത്തിടെയാണ് ഒരു കോടിയിലേറെ രൂപ മുടക്കി ഇവർ വീട് നിർമ്മിച്ചത്. ഇതിന്റെ കടം വീട്ടാൻ കഴിയാതെ വന്നതോടെ ജപ്തി നോട്ടീസ് ബാങ്കിൽ നിന്ന് വന്നതായി സൂചനയുണ്ട്. സ്ഥലം വിറ്റ് ബാങ്കിലെ കടം വീട്ടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതെല്ലാമായിരിക്കും ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കരുതുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍