കേരളം

കൊച്ചി വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണ്ണ വേട്ട; കടത്തിയത് ഗര്‍ഭനിരോധന ഉറകളില്‍ പൊതിഞ്ഞ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഒരു കോടിയോളം രൂപ വിലവരുന്ന 1.9 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ സിദ്ധാര്‍ഥ് മധുസൂദനന്‍, നിതിന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. 

ഇരുവരേയും കസ്റ്റംസ് അറസ്റ്റ് ചെയ്തു. സിദ്ധാര്‍ഥ് 1.1കിലോ സ്വര്‍ണ്ണ മിശ്രിതവും നിതിന്‍ 851 ഗ്രാം സ്വര്‍ണ്ണ മിശ്രിതവുമാണ് കൊണ്ടുവന്നത്. സ്വര്‍ണ്ണ മിശ്രിതം ക്യാപ്‌സൂള്‍ രൂപത്തിലാക്കി ഗര്‍ഭ നിരോധന ഉറകളില്‍ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 

ഫെബ്രുവരി 14നും വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട നടന്നിരുന്നു. 6.2 കിലോ സ്വര്‍ണ്ണമാണ് അന്ന് പിടികൂടിയത്. ദുബൈ, ഷാര്‍ജ, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഏഴ് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം