കേരളം

ബൈക്ക് അഭ്യാസികളെ സൂക്ഷിച്ചോളു... ആർക്കും ദൃശ്യങ്ങൾ അയക്കാം; മൊബൈൽ നമ്പറുകൾ ഏർപ്പെടുത്തി എംവിഡി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റോഡിൽ ബൈക്ക് അഭ്യാസം കാണിക്കുന്നവരെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടി മോട്ടോർ വാഹന വകുപ്പ്. അമിത വേഗമടക്കം നിയമ ലംഘനങ്ങൾ കണ്ടാൽ ദൃശ്യങ്ങളെടുത്ത് അയക്കാൻ എല്ലാ ജില്ലയിലും മൊബൈൽ നമ്പറുകൾ ഏർപ്പെടുത്തി. ബൈക്ക് അഭ്യാസങ്ങൾ വീണ്ടും കൂടിയ സാഹചര്യത്തിലാണ് എംവിഡിയുടെ പുതിയ നീക്കം.

റോഡുകൾ അഭ്യാസക്കളങ്ങളാക്കി മാറ്റിയും അവയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുകയുമാണ് പലരും. ഒരാഴ്ചത്തെ ഓപ്പറേഷൻ സൈലൻസിലൂടെ ഈടാക്കിയ പിഴത്തുക 8681000 രൂപയാണ്. ഇതിൽ 68 ലക്ഷം അനധിക‍ൃത രൂപമാറ്റത്തിനും 18 ലക്ഷം അമിതവേഗത്തിനുമാണ്.

ഓപ്പറേഷൻ സൈലൻസ് പ്രഖ്യാപിച്ച് പരിശോധന വ്യാപകമാക്കിയെങ്കിലും പരിശോധകരുടെ കണ്ണെത്താത്ത ഇടങ്ങളിലാണ് അഭ്യാസങ്ങളെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. അതിനാലാണ് നിയമലംഘനം കണ്ടെത്താൻ നാട്ടുകാരുടെ സഹായം തേടുന്നത്. നിയമലംഘനം നടത്തുന്ന വാഹനങ്ങളെയും ഓടിക്കുന്നവരെയും കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും ദൃശ്യങ്ങളും കൈമാറാം. അതാത് ജില്ലകളിലെ എൻഫോഴ്സ്മെന്റ് ആർടിഒ മാരുടെ നമ്പർ ഇതിനായി പരസ്യപ്പെടുത്തി.

അഭ്യാസ പ്രകടനം, മത്സരയോട്ടം, അപകടകരമായ രീതിയിലുള്ള വാഹനങ്ങളുടെ രൂപമാറ്റം, സൈലൻസറുകൾ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കൽ തുടങ്ങിയവയാണ് അറിയിക്കേണ്ടത്. ഇവ കണ്ടെത്തിയ സ്ഥലവും താലൂക്കും ജില്ലയും സന്ദേശത്തിൽ ഉൾപ്പെടുത്തണം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എംവിഡി ഉറപ്പ് നൽകുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍